
കൊച്ചി : വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉൾപ്പടെയുള്ള വഖഫ് അധിനിവേശങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മുനമ്പത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 94-ദിവസമായി നിരാഹാര സമരമനുഷ്ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന്റെ വിജയം വരെ ഒപ്പമുണ്ടാകുമെന്നും സമരത്തിന് ബിജെപി യുടെയും, കേന്ദ്ര ഗവണ്മെന്റെന്റയും എല്ലാ പിന്തുണയും മന്ത്രി ഉറപ്പു നൽകി.
മന്ത്രിയോടപ്പം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു, സംസ്ഥാന സിമതി അംഗം അഡ്വ.ഷോൺ ജോർജ്, ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്തു, ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ്‌കെ.കെ. . വേലയു ധൻ, ബിജെ പി സംസ്ഥാന സിമതി അംഗം ഇ.എസ്. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം അനിൽ, മണ്ഡലം പ്രസിഡന്റ് വിനിൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷിബിൻ ലാൽ എന്നിവർ മന്ത്രി യോടപ്പം ഉണ്ടായിരുന്നു.മന്ത്രിയെ വികാരി ഫാ ആന്റണി സേവിയർ, ഭൂ സമരസിമതി ചെയർ മാൻ. സെബാസ്റ്റ്യൻ, കൺവീ നർ, ബെന്നി, ജിൻസി തുടങ്ങിയവർ സ്വീകരിച്ചു.








